{"vars":{"id": "89527:4990"}}

വിപിൻ പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്തു, മർദിച്ചിട്ടില്ല: ഉണ്ണി മുകുന്ദൻ

 
മുൻ മാനേജർ വിപിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തനിക്കെതിരായ ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതാണ്. വിപിനുമായി അടിയുണ്ടായിട്ടില്ല. വിപിൻ ചെയ്ത കാര്യങ്ങൾ പൊറുക്കാൻ പറ്റാത്തത് കൊണ്ട് അതേ കുറിച്ച് സംസാരിക്കാനാണ് പോയത്. സീരിയസ് കാര്യം സംസാരിക്കുന്ന സമയത്ത് വാക്കുതർക്കം രൂക്ഷമായതോടെ വിപിന്റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു. ഇതോടെ വിപിൻ ഭയപ്പെട്ട് കരഞ്ഞു. തുടർന്ന് വിപിൻ കരഞ്ഞു. വിപിൻ വളരെ മോശമായ ചില കാര്യങ്ങൾ ചെയ്തിരുന്നു. അത് തെളിവ്‌ സഹിതം പിടിക്കപ്പെട്ടിട്ടുണ്ട്. വിപിനെതിരെ ഒന്നിലധികം നടിമാർ ഫെഫ്ക അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. 2 ആഴ്ച മുൻപ് തനിക്ക് ഒരു സ്ത്രീയുടെ ഫോൺ വന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള കാര്യകൾ പറഞ്ഞു. അതിൽ ഒരു പേര് വിപിന്റേതായിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടി വിളിച്ച് പരാതി പറഞ്ഞു. വിപിൻ അവരോട് മാപ്പ് പറഞ്ഞുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ ഒരു സുഹൃത്തായി കണ്ടിരുന്നത്. തന്നിലേക്ക് നേരിട്ട് ആക്‌സസ് ഉള്ള ആളായിരുന്നു വിപിൻ. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ വിപിൻ ഉണ്ടാക്കിയ നാടകമാണിപ്പോൾ നടക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.