{"vars":{"id": "89527:4990"}}

കൊച്ചിയിൽ വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിയിൽ നിന്ന് 2.88 കോടി
തട്ടിയെടുത്തു

 

കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ 2.88 കോടി രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 

ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും ഉൾപ്പടെ അക്കൗണ്ടിലൂടെ ട്രാൻസ്ഫർ ചെയ്ത് വാങ്ങുകയായിരുന്നു. 

ഇന്നലെയാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് ലഭിച്ചത്. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.