ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്ന് മുതൽ
തൃശൂർ: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ 7 മുതൽ 8 വരെയാണ് ആദ്യ ഘട്ടം. ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഓൺലൈനിൽ ബുക്ക് ചെയ്ത രസീതുമായി അറ മണിക്കൂർ മുൻപ് ക്ഷേത്രത്തിൽ എത്തണം എന്നാണ്. കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഇന്നലെ നടത്തിയിരുന്നു. അതിനായി പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥിന്റെ നേതൃത്വത്തിലാണ്. അദ്യഘട്ടത്തിൽ മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ഈ ദർശനം ചൊവ്വ, വ്യാഴം ദിനങ്ങളിലാണ് നടത്തുന്നത്. ദിവസവും 8 മണിക്കൂറിൽ പ്രതിദിനം 2400 ഭക്തർ എന്ന നിലയിൽകാൻ ദർശനം അനുവദിക്കുന്നത്, ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ദര്‍ശനത്തിന് ഭക്തര്‍ നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് വിലയിരുത്തുന്നത്.
ക്ഷേത്രത്തില്‍ മണിക്കൂറുകളോളം ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്ന പ്രതിസന്ധി ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും കരുതുന്നുണ്ട്. ഈ പദ്ധതി വിജയം കണ്ടാൽ എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദർശനം സാധ്യമാക്കാനും ഗുരുവായൂർ ദേവസം പദ്ധതി തയ്യാറാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.