വിസ്റ്റ ക്യാമ്പസ് ലോഞ്ച് ചെയ്തു

 
വിസ്‌റ്റ ക്യാമ്പസ് കാന്തപുരം പി അബൂബക്കർ മുസ്‌ലിയാർ ലോഞ്ച് ചെയ്യുന്നു

കോഴിക്കോട്  പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിനികൾക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അഫ്‌ലിയേറ്റഡ് കോളജിലെ അംഗീകൃത ഡിഗ്രിയോടൊപ്പം സിവിൽ സർവീസ് കോച്ചിംഗ് നൽകുന്ന വിസ്റ്റ  ക്യാമ്പസ് ലോഞ്ച് ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ലോഞ്ചിംഗ് കർമം നിർവഹിച്ചു. ലോഗോ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറിയുമായ എൻ മുഹമ്മദലി, ഡയറക്‌ടർമാരായ മുഹമ്മദ് സ്വാലിഹ് ഒ, ജംഷീർ കെ സി സംബന്ധിച്ചു. 

മാവൂർ മഹ്ളറ ആർട്സ് ആൻഡ് സയൻസ് കോളജുമായി സഹകരിച്ച് മൂന്ന് വർഷം നീളുന്ന ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ പ്രോഗ്രാമാണ് വിസ്റ്റ നൽകുന്നതെന്നും ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ്, യു പി എസ് സി, എസ് എസ് സി തുടങ്ങി രാജ്യത്തെ വിവിധ ഉന്നത പരീക്ഷകളെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്ന കോഴ്സാണിതെന്നും എൻ മുഹമ്മദലി വ്യക്തമാക്കി. 

മലപ്പുറം ജില്ലാ മുൻ പോലീസ് മേധാവി അബ്ദുൽ കരീം യു ഐ പി എസ് ചീഫ് മെന്ററാകുന്ന വിസ്റ്റയുടെ അക്കാദമിക് ഡയറക്ടറായി പബ്ലിക് 
പോളിസി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജോസ് ജേക്കബ് നിയമിതനായി. ലീഡർഷിപ്പ് കോച്ചായി നൗഫൽ കോഡൂർ, അക്കാദമിക് കൗൺസിലറായി അബു സാലി ഒ, ലൈഫ് സ്കിൽ ഡയറക്ടറായി ഡോ. അബ്ദുല്ല കുട്ടി എന്നിവരും ചുമതലയേറ്റു.

വിസ്റ്റയുടെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു