ഇടതുപക്ഷമാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞു; ഇടതു മുന്നേറ്റത്തിൽ പ്രതികരണവുമായി വി എസ്

കേരളാ രാഷ്ട്രീയത്തിൽ പുതുചരിത്രമെഴുതി എൽഡിഎഫ് തുടർ ഭരണമുറപ്പിക്കുമ്പോൾ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി എസ് ഫേസ്ബുക്കിൽ കുറിപ്പെഴുതി.
 

കേരളാ രാഷ്ട്രീയത്തിൽ പുതുചരിത്രമെഴുതി എൽഡിഎഫ് തുടർ ഭരണമുറപ്പിക്കുമ്പോൾ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി എസ് ഫേസ്ബുക്കിൽ കുറിപ്പെഴുതി. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി വി എസ് ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.