ഹോം › കേരളം

തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ

By MJ Desk · 27 Sep 2024, 10:47 AM

തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. എന്തിനും തയ്യാറായാണ് ആർഎസ്എസ് പ്രവർത്തകർ എത്തിയതെന്ന് കലക്ടർ തന്നോട് പറഞ്ഞു. മന്ത്രി കെ രാജൻ എത്തിയാൽ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസ് പദ്ധതിയിട്ടിരുന്നത് പോലീസും തിരുവമ്പാടി ദേവസ്വത്തിലെ ചിലരും ചേർന്നാണ് സംഘർഷം സൃഷ്ടിച്ചത്. പൂരം നിർത്തിവെക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിച്ചെന്ന് പാറമേക്കാവ് ഭാരവാഹികൾ പറഞ്ഞതായും സുനിൽ കുമാർ വെളിപ്പെടുത്തി. സംഘർഷത്തിനിടെ പൂരം നഗരിയിലെ വിളക്ക് അണച്ചതിലും ദുരൂഹതയുണ്ട്. ഇതിനൊക്കെ ഉത്തരം കിട്ടണം. നേരായ അന്വേഷണം നടന്നില്ലെങ്കിൽ രാഷ്ട്രീയമായി തന്നെ ഇടപെടും. ഇടതുപക്ഷമെന്നാൽ ഒരു വ്യക്തി മാത്രമല്ലെന്നും സുനിൽ കുമാർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#thrissur pooram#vs sunilkumar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›