വാളയാർ കേസ്: ബിജെപി 100 മണിക്കൂർ സമരത്തിന്; യുഡിഎഫ് സംഘം കുട്ടികളുടെ വീട് സന്ദർശിക്കും

വാളയാറിലെ സഹോദരികളായ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി സമരത്തിന്. ബിജെപി ആഹ്വാനം ചെയ്ത 100 മണിക്കൂർ സമരം അൽപ്പസമയത്തിനകം ആരംഭിക്കും. സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെ
 

വാളയാറിലെ സഹോദരികളായ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി സമരത്തിന്. ബിജെപി ആഹ്വാനം ചെയ്ത 100 മണിക്കൂർ സമരം അൽപ്പസമയത്തിനകം ആരംഭിക്കും. സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെ അമ്മയുടെ ആഗ്രഹം പരിഗണിക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു

അമ്മയ്ക്ക് പോലും അന്വേഷണത്തിൽ വിശ്വാസമില്ല. ഇത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ്. പക്ഷേ സംസ്ഥാന സർക്കാർ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ തയ്യാറല്ലെന്നും കുമ്മനം ആരോപിച്ചു.

പ്രതിപക്ഷവും സർക്കാരിനെതിരായ സമരത്തിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടികളുടെ വീട് സന്ദർശിക്കും