വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി

വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്സോ കോടതി നേരത്തെ തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിന് നിയമതടസ്സം നീങ്ങിയത്. സിബിഐ അന്വേഷണത്തിന് നേരത്തെ
 

വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്‌സോ കോടതി നേരത്തെ തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിന് നിയമതടസ്സം നീങ്ങിയത്.

സിബിഐ അന്വേഷണത്തിന് നേരത്തെ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിർത്തിരുന്നു. കോടതി ഉത്തരവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് അറിയിച്ചത്. അതേസമയം അന്വേഷണം സിബിഐക്ക് വിട്ടതു കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നിയമനടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്താണ് നിരാഹാര സമരം