വാളയാർ കേസ്: രാഷ്ട്രീയ ലക്ഷ്യം വെച്ചായിരുന്നു പ്രചാരണമെന്ന് ഇപ്പോൾ തെളിഞ്ഞില്ലേയെന്ന് മന്ത്രി എംബി രാജേഷ്
Jan 10, 2025, 12:26 IST
വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തുവരുമെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ പറഞ്ഞത് വ്യാജമായിരുന്നു. രാഷ്ട്രീയലക്ഷ്യം വെച്ചായിരുന്നു പ്രചാരണമെന്ന് ഇപ്പോൾ മനസിലായില്ലേയെന്നും എംബി രാജേഷ് ചോദിച്ചു. കേസിൽ കഴിഞ്ഞ ദിവസം മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പീഡന വിവരം മറച്ചുവെച്ചെന്ന കുറ്റമാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയത്. പീഡനം യഥാസമയം പോലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു 2017 ജനുവരി 13നാണ് വാളയാറിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇതേ വർഷം മാർച്ച് 4ന് സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.