വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് സെഷൻസ് കോടതി ജഡ്ജി

വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ വീഴ്ചയെ തുടർന്നെന്ന് പാലക്കാട് സെഷൻസ് കോടതി ജഡ്ജിയുടെ റിപ്പോർട്ട്. ഹൈക്കോടതിയിലാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ മധുവിനും പ്രദീപ്
 

വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ വീഴ്ചയെ തുടർന്നെന്ന് പാലക്കാട് സെഷൻസ് കോടതി ജഡ്ജിയുടെ റിപ്പോർട്ട്. ഹൈക്കോടതിയിലാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചത്.

പ്രതികൾക്ക് ജാമ്യം അനുവദിച്ചതിന് സെഷൻസ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 2017ലാണ് മധുവിനും പ്രദീപ്കുമാറിനും ജാമ്യം ലഭിച്ചത്. ജാമ്യത്തിനുള്ള അപേക്ഷ നൽകി തൊട്ടടുത്ത ദിവസം തന്നെ കോടതി ജാമ്യം നൽകുകയായിരുന്നു

ജാമ്യം നൽകിയതിൽ അസ്വാഭാവികത ആരോപിച്ച് പോലീസാണ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. തുടർന്നാണ് സെഷൻസ് കോടതിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. വിശദീകരണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തിട്ടില്ലെന്ന് സെഷൻസ് കോടതി ജഡ്ജി പറയുന്നത്.