വാളയാർ ആൾക്കൂട്ട കൊലപാതകം: രണ്ട് പേർ കൂടി അറസ്റ്റിൽ
പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായണിനെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാംനാരായണിന്റെ മൃതദേഹം ജന്മനാടായ ഛത്തീഗ്‌സഗിലേക്ക് ഇന്ന് കൊണ്ടുപോയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ആൾക്കൂട്ടത്തിന്റെ അതിക്രൂരമർദനത്തിന് ഇരയായി രാംനാരായൺ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട പ്രതികൾക്കായി തമിഴ്‌നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്താനാണ് തീരുമാനം. മർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിയാത്തത് വീഴ്ചയാണ്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ ഇതിനകം നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടു. രാംനാരായണന്റെ കുടുംബത്തിന് ഛത്തിസ്ഗഢ് സർക്കാർ ്അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു