കൊവിഡിനെ കേരളം നേരിട്ട രീതി: സർക്കാരിനെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്

കൊവിഡ് 19 മഹാമാരിയെ കേരളം നേരിട്ട രീതിയെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. കേരളം സ്വീകരിച്ച നടപടികളും തീരുമാനങ്ങളും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തുന്നു. രോഗവ്യാപനം തടയാനുള്ള
 

കൊവിഡ് 19 മഹാമാരിയെ കേരളം നേരിട്ട രീതിയെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. കേരളം സ്വീകരിച്ച നടപടികളും തീരുമാനങ്ങളും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തുന്നു. രോഗവ്യാപനം തടയാനുള്ള നടപടികൾ, കൊവിഡ് സംശയിക്കുന്നവരെ ക്വാറന്റീനിലാക്കിയ നടപടികൾ കർശനമായ പരിശോധനകൾ തുടങ്ങി കേരളാ സർക്കാർ സ്വീകരിച്ച എല്ലാ നടപടികളും വാഷിംഗ്ടൺ പോസ്റ്റ് വിശദമായി റിപ്പോർട്ട് ചെയ്യുന്നു

സംസ്ഥാനത്തെ ഉയർന്ന സാക്ഷതര രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് താമസ സൗകര്യമൊരുക്കിയതും സൗജന്യ ഭക്ഷണം നൽകിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടും പുതിയ കേസുകളുടെ 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേർക്ക് രോഗമുക്തി നേടാനും കേരളത്തിന് സാധിച്ചെന്നും വാർത്തയിൽ വ്യക്തമാക്കുന്നു.

https://www.washingtonpost.com/world/aggressive-testing-contact-tracing-cooked-meals-how-the-indian-state-of-kerala-flattened-its-coronavirus-curve/2020/04/10/3352e470-783e-11ea-a311-adb1344719a9_story.html?fbclid=IwAR0uyNMiax5p8vrDKiHzu8eIUgiKsmqDs-pkYdzve_jT-jnuJ1_SZNQwi3M