ഹോം › കേരളം

വയനാടും ചേലക്കരയും 30 ശതമാനം കടന്ന് പോളിംഗ്; ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

By MJ Desk · 13 Nov 2024, 12:09 PM

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഉച്ചയാകുമ്പോഴേക്കും പോളിംഗ് 30 ശതമാനം കടന്നു. മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതൽ തന്നെ നീണ്ട നിരയാണ് പോളിംഗ് ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ടത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ് വയനാട് പോളിംഗ് 30 ശതമാനം കഴിഞ്ഞു. ചേലക്കരയിൽ പോളിംഗ് 32 ശതമാനം കടന്നു. വയനാട് ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിനായി സത്യൻ മൊകേരിയും ബിജെപിക്കായി നവ്യ ഹരിദാസുമാണ് മത്സരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വോട്ടെടുപ്പ് ദിവസമായ ഇന്ന് പ്രിയങ്ക വിവിധ ബൂത്തുകൾ സന്ദർശിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ രണ്ട് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ചേലക്കരയിൽ എൽഡിഎഫിനായി യുആർ പ്രദീപാണ് മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി രമ്യ ഹരിദാസും ബിജെപിക്കായി കെ ബാലകൃഷ്ണനും ജനവിധി തേടുന്നു. പിവി അൻവറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എൻ കെ സുധീറും ചേലക്കരയിൽ മത്സരിക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#wayanad election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›