ഹോം › കേരളം

വയനാട് ദുരന്തം: പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതി

By News Desk · 22 Dec 2024, 06:40 PM

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതിയെ നിയോഗിക്കാൻ തിരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തിൽ രേഖ അവതരിപ്പിച്ചത്. വീടുകൾ നിർമിക്കാനുള്ള ടൗൺഷിപ്പിന്‍റെ കാര‍്യവും സ്ഥലമേറ്റെടുക്കലിന്‍റെ കാര‍്യവും യോഗത്തിൽ ചർച്ചയായി. വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തും. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വലിയ വിമർശനം ഉയർന്നിരുന്നു. ഗുണഭോക്താക്കളുടെ പട്ടിക കൃത‍്യമല്ലെന്നും പിൻവലിക്കണമെന്നും ആവശ‍്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്റ്ററുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടികയിൽ പിഴവുണ്ടെന്നും ദുരന്തബാധിതരെ വേർതിരിച്ച് പുനരധിവാസം അംഗീകരിക്കില്ലെന്നും ദുരന്തബാധിതർ ആവശ‍്യപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Vayanad#Vayanad flood

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›