{"vars":{"id": "89527:4990"}}

വയനാട് വീടിന് തീപിടിച്ച് ഗൃഹനാഥൻ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു
 

 

വീടിന് തീപിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് വീടിന് തീപിടിത്തമുണ്ടായത്. 

വീടിന്റെ കിടപ്പു മുറിയടക്കം പൂർണമായും കത്തിനശിച്ച നിലയിലാണ്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു