വയനാട് പൊഴുതനയിൽ ശ്വാസ തടസ്സത്തെ തുടർന്ന് ആറ് വിദ്യാർഥികളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികളെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.
 

വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറ് വിദ്യാർഥികളെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.

സ്‌കൂളിന് സമീപത്തെ തോട്ടത്തിൽ ഇന്ന് കീടനീശിനി തളിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കുട്ടികളുടെ ആരോഗ്യനിലയിൽ പേടിക്കാനില്ല. ഇവർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.