വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുത്തു, ടൗൺഷിപ്പ് നിർമാണ പ്രവൃത്തി ഇന്ന് ആരംഭിക്കും
Apr 12, 2025, 10:30 IST
വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി സർക്കാർ ഇന്നലെ ഔദ്യോഗികമായി ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് തൊട്ടുപിന്നാലെയാണ് വയനാട് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം എസ്‌റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചത് കോടതി നിർദേശപ്രകാരം 17 കോടി രൂപ കൂടി സർക്കാർ കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. എസ്‌റ്റേറ്റ് ഉടമകൾ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ വേഗത്തിലാക്കിയത് കോടതിയിലേക്ക് 17 കോടി രൂപ നൽകുന്ന നടപടി ഇന്നലെ തന്നെ ജില്ലാ കലക്ടർ ട്രഷറി മുഖാന്തരം നിർവഹിച്ചിരുന്നു. റവന്യു വകുപ്പിന്റെ ഒരു സംഘം എൽസ്റ്റൺ എസ്റ്റേറ്റിൽ ക്യാനപ്് ചെയ്യുന്നുണ്ട്. ഏറ്റെടുത്ത ഭൂമിക്ക് പകരം 26 കോടി രൂപ നൽകാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ 17 കോടി കൂടി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.