വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ തീപിടിത്തം; നിരവധി ഫയലുകൾ കത്തിനശിച്ചു

വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ തീപിടിത്തം. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറുകളും ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു രാത്രി
 

വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ തീപിടിത്തം. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറുകളും ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു

രാത്രി പത്തരയോടെയായിരുന്നു സംഭവം. ഫയർഫോഴ്‌സിന്റെ യൂനിറ്റെത്തിയാണ് 11 മണിയോടെ തീ അണച്ചത്. ഒരു മുറിയിൽ സൂക്ഷിച്ച ഫയലുകളും കമ്പ്യൂട്ടറുകളുമാണ് കത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു.