വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് നീക്കുപോക്കിനെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സ്വീകരിച്ച സഹകരണത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. യുഡിഎഫിന് പുറത്തുള്ള കക്ഷിയുമായുള്ള സഹകരണമെന്നത് പൊതു തീരുമാനമല്ല. നീക്കുപോക്കിനെ കുറിച്ച് അറിയില്ലെന്നും
 

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സ്വീകരിച്ച സഹകരണത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. യുഡിഎഫിന് പുറത്തുള്ള കക്ഷിയുമായുള്ള സഹകരണമെന്നത് പൊതു തീരുമാനമല്ല. നീക്കുപോക്കിനെ കുറിച്ച് അറിയില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അൻവർ പറഞ്ഞു

സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകൾ ലംഘിക്കരുത്. എല്ലാവരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാനെന്നും താരിഖ് അൻവർ പ്രതികരിച്ചു.

സംസ്ഥാനത്ത് നിമയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരുമാണ്. രണ്ട് പേർക്കും പാർട്ടിക്കായി ജോലി ചെയ്യട്ടെയെന്നും താരിഖ് അൻവർ പറഞ്ഞു.