ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
Feb 16, 2026, 14:34 IST
ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1050 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 2000 രൂപ വീതം പെൻഷൻ ലഭിക്കും
ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും
ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയും പെൻഷൻകാർക്ക് ലഭ്യമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ തുക. അതാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി വർധിപ്പിച്ച് 2000 രൂപയാക്കിയത്