ഹോം › കേരളം

ക്ഷേമ പെൻഷൻ തട്ടിപ്പ്: മൃഗസംക്ഷണ വകുപ്പിലും നടപടി, ഡോക്ടറടക്കം പട്ടികയിൽ

By MJ Desk · 19 Dec 2024, 11:27 AM

അനധികൃതമായി സാമുഹികക്ഷേമ പെൻഷൻ തട്ടിയ കൂടുതൽ സർക്കാർ ജീവനക്കാർക്കെതിരെ നടപടി. ക്ഷേമ പെൻഷൻ തട്ടിയവർക്കെതിരെ മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. തട്ടിപ്പ് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകും മൃഗസംരക്ഷണ വകുപ്പിലെ ഒരു മൃഗ ഡോക്ടറടക്കം 72 പേരുടെ പട്ടികയാണ് ധനവകുപ്പ് നൽകിയിരിക്കുന്നത്. ഇതിലധികവും പാർട്ട് ടൈം സ്വീപ്പർമാരാണ്. ഇക്കാര്യം പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. 72 പേർക്കും പറയാനുള്ളത് കേട്ടതിന് ശേഷമാകും നടപടി. എട്ട് ജില്ലകളിലെ ജീവനക്കാർക്കെതിരെയാണ് നടപടിക്ക് ശുപാർശ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 72 ജീവനക്കാരാണ് പണം അനധികൃതമായി കൈപ്പറ്റിയത്. 18 ശതമാനം പലിശയോടെ തുക തിരിച്ചുപിടിക്കുന്നതിന് പുറമെ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#welfare pension

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›