ഹോം › കേരളം

ക്ഷേമ പെൻഷൻ തട്ടിപ്പ്: ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

By News Desk · 30 Nov 2024, 11:12 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ കൈപ്പറ്റിയവർക്ക് ധവകുപ്പ് ഉടൻ നോട്ടീസ് നൽകും. അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശസഹിതം തിരിച്ചുപിടിക്കാനാണ് നീക്കം. ധനവകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാരാണ് ഇത് കൈപ്പറ്റുന്നതായി കണ്ടെത്തിയത്. സർക്കാർ ശമ്പളം പറ്റുന്നവർക്ക് ക്ഷേമപെൻഷന് യോഗ്യതയില്ലെന്നിരിക്കെയാണ് ഇവർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയത്. പെൻഷൻ കൈപ്പറ്റുന്ന 1458 ജീവനക്കാരിൽ 373 പേർ ആരോഗ്യ വകുപ്പിൽ നിന്നും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും 123 പേർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നുമാണ്. സാങ്കേതിക വിദ്യാഭ്യാസം, ഹോമിയോപ്പതി, റവന്യൂ, കൃഷി, ജുഡീഷ്യറി, സാമൂഹിക നീതി എന്നീ വകുപ്പുകളിലുള്ളവരും പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസർമാരും മൂന്നു ഹയർ സെക്കൻഡറി അധ്യാപകരുമൊക്കെ പെൻഷൻ വാങ്ങിയവരിൽ ഉൾപ്പെടുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kshema Pension

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›