ഹോം › കേരളം

3 വർഷം എന്ത് ചെയ്തു; ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഹൈക്കോടതി

By MJ Desk · 10 Sep 2024, 11:25 AM

സിനിമയിലെ ലൈംഗാതിക്രമ പരാതികൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ടിന്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങളിൽ സർക്കാർ എന്ത് ചെയ്‌തെന്നും കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും ഹൈക്കോടതി ആരാഞ്ഞു പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അറിയിച്ചത്. എന്നാൽ സർക്കാർ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കോടതി വിമർശിച്ചു. 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു നടപടികളിൽ തിടുക്കം പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എഫ്‌ഐആർ വേണോയെന്ന് റിപ്പോർട്ട് പരിശോധിച്ച് മാത്രം തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hema commission#high court

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›