ഹോം › കേരളം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടിയെന്ത്; നയരൂപീകരണത്തിന് കൾസൾട്ടൻസി വന്നേക്കും

By MJ Desk · 20 Aug 2024, 10:17 AM

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. പുതിയ സിനിമാനയ രൂപീകരണത്തിന് കൺസൾട്ടൻസി ആലോചനയിലുണ്ടെന്നാണ് റിപ്പോർട്ട്. സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ പ്രശ്നങ്ങൾ വീണ്ടും പഠിക്കും. ഒരു കോടി രൂപ ഇതിനായി സാംസ്‌കാരിക വകുപ്പ് അനുവദിച്ചു.ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ വേണമെന്നതാണ് ആവശ്യം. അതുകൊണ്ടുതന്നെ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ഏറെക്കാലമായി സർക്കാർ തന്നെ പറയുന്ന സിനിമാനയം എന്ന് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ ചോദ്യം. അടുത്തമാസം ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. റിപ്പോർട്ടിൽ തന്നെ സിനിമ മേഖലയ്ക്ക് മാത്രമായി ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് നിർദ്ദേശമുണ്ട്. റിട്ടയേഡ് വനിതാ ഹൈക്കോടതി ജഡ്ജി ആയിരിക്കണം ട്രൈബ്യൂണൽ അധ്യക്ഷ എന്നും പറയുന്നു. അത് നടപ്പിലാക്കാൻ സർക്കാരിന്മേൽ സമ്മർദ്ദമേറും. സിനിമ കോൺക്ലേവ് നടത്തി വിശദമായ ചർച്ച സർക്കാരിന്റെ ആലോചനയിലുണ്ട്. അതിനു സർക്കാരും പ്രതിപക്ഷവും സിനിമ മേഖലയിലെ മുഴുവൻ സംഘടനകളും സഹകരിക്കണം.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hema commission

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›