ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ചർച്ച എന്തായിരുന്നുവെന്ന് തുറന്ന് പറയണം: സിപിഎം
 

 

ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ചർച്ച എന്തായിരുന്നുവെന്ന് തുറന്ന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലപ്പോഴും ആർ എസ് എസുമായി ഉഭയകക്ഷി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല

ജനങ്ങളോട് പറയാൻ പറ്റാത്ത, അവർ തമ്മിലുള്ള ബന്ധമാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിന്റെ ലക്ഷ്യം പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യയാണ്. കോൺഗ്രസും യുഡിഎഫും ഇതൊന്നും ഗൗരവത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ഈ നിലപാട് അവസരവാദപരമാണ്. ഗവർണർ മന്ത്രിമാരെ വിളിച്ചുവരുത്തുകയാണ്. അദ്ദേഹം പിടിവാശി തുടരുകയാണ്. ബില്ലുകൾ ഭരണഘടനാപരമായി ഇന്നല്ലെങ്കിൽ നാളെ ഒപ്പിടേണ്ടി വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.