{"vars":{"id": "89527:4990"}}

കേരളാ കോൺഗ്രസ് എന്ത് നിലപാട് എടുത്താലും അത് ഞങ്ങളെ ബാധിക്കില്ല; പികെ കുഞ്ഞാലിക്കുട്ടി
 

 

കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിൽ പ്രതീക്ഷയർപ്പിക്കേണ്ട കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആശയപരമായി യോജിക്കാവുന്നവർ വന്നാൽ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനം. കേരള കോൺഗ്രസിനോട് ആശയപരമായി വിയോജിപ്പില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

കേരള കോൺഗ്രസിനെ സംബന്ധിച്ച് ഞങ്ങളൊരു പൊതുനിലപാട് എടുത്തിരുന്നു. ആശയപരമായി യോജിക്കുന്ന കക്ഷികൾക്കും വ്യക്തികൾക്കും പൊതുരംഗത്തുള്ള സോഷ്യൽ ഗ്രൂപ്പുകൾക്കും യുഡിഎഫുമായി സഹകരിക്കാമെന്ന്. ചിലർ സഹകരിക്കുകയും ചെയ്തു. ആ സഹകരണം ഇപ്പോഴും തുടരുന്നുണ്ട്. 

ആ കൂട്ടത്തിൽ കേരള കോൺഗ്രസിന്റെ കാര്യവും ചർച്ചയായി. ഞങ്ങളോട് ചോദിച്ചപ്പോൾ അത് വേറെ മുന്നണിലിരിക്കുന്ന കക്ഷിയല്ലേ എന്നാണ് പറഞ്ഞത്. കേരളാ കോൺഗ്രസ് എന്ത് നിലപാട് എടുത്താലും അത് ഞങ്ങളെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു