ട്രെയിൻ വരുന്നത് കണ്ട് ചാടിയിറങ്ങി പാളത്തിൽ കിടന്നു; വടകരയിൽ യുവാവ് മരിച്ചു
Oct 31, 2025, 08:09 IST
വടകരയിൽ യുവാവിന് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വാണിമേൽ കുളപ്പറമ്പിൽ ഏച്ചിപ്പതേമ്മൽ രാഹുലാണ്(30) മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഇന്റർസിറ്റി എക്‌സ്പ്രസിന് മുന്നിലേക്കാണ് രാഹുൽ ഇറങ്ങിയത്. അരമണിക്കൂറോളം നേരമെടുത്താണ് ട്രെയിനിൽ കുരുങ്ങിയ മൃതദേഹം മാറ്റിയത്.
സ്‌റ്റേഷനിൽ ഇരിക്കുകയായിരുന്ന രാഹുൽ ട്രെയിൻ വരുന്നത് കണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ ഇരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.