ഹോം › കേരളം

വാഹനം പരിശോധിച്ചപ്പോൾ ബഹളം വെച്ചു; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

By MJ Desk · 10 Sep 2024, 12:35 PM

കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 32 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ്(26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില(24) എന്നിവരാണ് അറസ്റ്റിലായത്. കാർ, ലാപ്‌ടോപ്, ക്യാമറ, മൂന്ന് മൊബൈൽ ഫോൺ, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ പ്രതികൾ സഞ്ചരിച്ച കാർ പോലീസ് തടഞ്ഞിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ ബഹളം വെച്ചതോടെ കാർ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി തുടർന്ന് സ്‌റ്റേഷനിൽ വെച്ച് കാർ പരിശോധിക്കുമ്പോഴാണ് സീറ്റിനടിയിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ് ഓടി രക്ഷപ്പെട്ടിരുന്നു. ഏറെ നേരം നടത്തിയ തെരച്ചലിലാണ് ഇയാളെ പിടികൂടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›