ഹോം › കേരളം

തസ്മിദ് എങ്ങോട്ട് പോയി: കന്യാകുമാരിയിലെ തെരച്ചിൽ വിഫലം; ആശങ്ക പടരുന്നു

By MJ Desk · 21 Aug 2024, 02:22 PM

കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരി തസ്മിദ് തംസുമിനെ 27 മണിക്കൂറിന് ശേഷവും കണ്ടെത്തനായില്ല. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി എക്‌സ്പ്രസിൽ കയറിയ കുട്ടി പിന്നീട് എങ്ങോട്ട് പോയെന്ന് വിവരമില്ല. കുട്ടി കന്യാകുമാരിയിൽ എത്തിയതിന് സ്ഥിരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു കന്യാകുമാരി റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലും കുട്ടിയെ കണ്ടെത്തനായില്ല. പാറശ്ശാലക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പോലീസ് അന്വേഷമം നടത്തുകയാണ്. കന്യാകുമാരിയിൽ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ട്രെയിനിൽ നിന്ന് തസ്മിദ് എവിടെ ഇറങ്ങിയെന്നോ എവിടേക്ക് പോയെന്നോ എന്നതിൽ ഒരു സൂചനകളും ലഭിച്ചിട്ടില്ല. കുട്ടി തന്റെ അടുത്ത് എത്തിയിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#thasmith thamsum

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›