പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് സ്വർണവിലയുടെ കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില 63,000 രൂപ കടന്നു. ഇന്നലെ 62,000 രൂപ കടന്ന് റെക്കോർഡ് ഇട്ട സ്വർണവില 24 മണിക്കൂറിനിടെ പുതിയ റെക്കോർഡും കുറിക്കുകയായിരുന്നു. ഇന്ന് ഒറ്റയടിക്ക് 760 രൂപയാണ് പവന് വർധിച്ചത് ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയിൽ 95 രൂപ വർധിച്ച് 7905 രൂപയായി. പണിക്കൂലിയും ജിഎസ്ടിയുമൊക്കെ സഹിതം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഇനി 68,000 രൂപയോളം നൽകേണ്ടി വരും നാല് ആഴ്ചക്കിടെ മാത്രം സ്വർണവിലയിൽ ഏഴായിരം രൂപയുടെ വർധനവാണുണ്ടായത്. ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്കകളാണ് സ്വർണവിലയിലെ കുതിപ്പിന് പിന്നിൽ.
എങ്ങോട്ടേക്കാണ് ഈ പോക്ക്; 63,000 കടന്ന് സ്വർണത്തിന്റെ വൻ കുതിപ്പ്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin