എങ്ങോട്ടേക്കാണ് ഈ കുതിപ്പ്; സ്വർണവില പവന് 82,000 കടന്ന് മുന്നോട്ട്
Sep 16, 2025, 11:21 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില 82,000 രൂപ കടന്നു. ഇന്ന് പവന് 640 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 82,080 രൂപയിലെത്തി.
ഗ്രാമിന് 80 രൂപ വർധിച്ച് 10,260 രൂപയായി. ഈ മാസം 12ന് രേഖപ്പെടുത്തിയ 81,600 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് വീണ്ടും വർധിക്കുകയായിരുന്നു
ജിഎസ്ടിയും ഹോൾമാർക്ക് ഫീസും പണിക്കൂലിയുമൊക്കെ ചേർന്ന് ഒരു പവന്റെ ആഭരണം വാങ്ങണമെങ്കിൽ 88,000ത്തിന് മുകളിൽ വില നൽകേണ്ടി വരും. ഈ മാസം മാത്രം പവന് 4440 രൂപയാണ് വർധിച്ചത്
18 കാരറ്റ് സ്വർണവിലയും കത്തിക്കയറിയിട്ടുണ്ട്. ഗ്രാമിന് 65 രൂപ വർധിച്ച് 8500 രൂപയായി. ഇതും റെക്കോർഡ് വിലയാണ്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ വർധിച്ച് 141 രൂപയിലെത്തി