ഹോം › കേരളം

ഇരിങ്ങാലക്കുടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

By MJ Desk · 05 Feb 2025, 05:32 PM

തൃശ്ശൂർ ഇരിങ്ങാലക്കുട നടവരമ്പിൽ ഓട്ടോ ടാക്‌സി ഇടിച്ച് യുവതി മരിച്ചു. ചിറപറമ്പിൽ വീട്ടിൽ മനോജിന്റെ ഭാര്യ ലക്ഷ്മിയാണ്(39)മരിച്ചത്. കരുപടന്ന സ്വദേശി അഷ്‌റഫിന്റെ ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട് ലക്ഷ്മിയെ ഇടിച്ചത്. ലക്ഷ്മി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. പരുക്കേറ്റ ലക്ഷ്മിയെ ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ഓട്ടോ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›