സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് കനത്ത മഴയിൽ മരം ഒടിഞ്ഞു വീണു. കുന്നത്തുകാൽ, കോട്ടുകോണം ആയൂർവേദ ആശുപത്രി കെട്ടിടത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. രണ്ടു ദിവസം മുൻപും ആശുപത്രിയിൽ പരിസരത്ത് മഴയിൽ മരം ഒടിഞ്ഞു വീണിരുന്നു.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin