കുടുംബ വഴക്കിനിടെ കഴുത്തിന് പിടിച്ച് തള്ളി, കുഴിയിൽ വീണ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
Sep 18, 2025, 08:18 IST
മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുടുംബ വഴക്കിനിടെയാണ് സംഭവം. കോട്ടയം സ്വദേശി അഞ്ജുമോളാണ്(24) മരിച്ചത്.
സംഭവത്തിൽ വാക്കടപ്പുറം സ്വദേശി ആച്ചേരി വീട്ടിൽ യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
വഴക്കിനിടെ അഞ്ജു മോളെ യോഗേഷ് കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. നിയന്ത്രണം വിട്ട അഞ്ജുമോൾ കല്ലുവെട്ട് കുഴിയിലേക്ക് വീണാണ് മരണം സംഭവിച്ചത്. ദമ്പതികൾക്ക് ഒരു വയസ്സുള്ള ആൺകുട്ടിയുണ്ട്.