ഹോം › കേരളം

ഭർത്താവിന് പിന്നാലെ കസേരയിലേക്ക് ഭാര്യ; ശാരദ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറിയാകും

By MJ Desk · 21 Aug 2024, 05:11 PM

ശാരദ മുരളീധരൻ സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. ഇപ്പോൾ പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ. നിലവിലെ ചീഫ് സെക്രട്ടറി വി വേണുവിന്റെ ഭാര്യയാണ്. വി വേണു ഈ മാസം 31ന് വിരമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. ഭർത്താവ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ പകരം ഭാര്യ ആ സ്ഥാനത്തേക്ക് എത്തുകയാണ് 2025 ഏപ്രിൽ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരാൻ തയ്യാറാകാതിരുന്നതോടെയാണ് ശാരദ ചീഫ് സെക്രട്ടറിയാകുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#chief secretary#sharadha muraleedharan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›