ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ചെണ്ടുവാര ലോവർ ഡിവിഷനിലാണ് സംഭവം. പളനി(50)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം ബന്ധുവീട്ടിൽ നിന്ന് കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെയാണ് പളനിക്ക്
 

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ചെണ്ടുവാര ലോവർ ഡിവിഷനിലാണ് സംഭവം. പളനി(50)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം

ബന്ധുവീട്ടിൽ നിന്ന് കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെയാണ് പളനിക്ക് നേരെ ആക്രമണമുണ്ടായത്. പളനിയെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

പളനിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിജയയാണ് പളനിയുടെ ഭാര്യ. മക്കൾ, പ്രിയ, നന്ദിനി.