വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരുക്ക്

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരുക്ക്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ രാജു സെബാസ്റ്റിയനാണ് പരുക്കേറ്റത്. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാജുവിനെ ആന എടുത്തെറിയുകയായിരുന്നുവെന്ന്
 

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരുക്ക്. പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ രാജു സെബാസ്റ്റിയനാണ് പരുക്കേറ്റത്.

ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാജുവിനെ ആന എടുത്തെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പരയുന്നു

രാജുവിന്റെ നട്ടെല്ലിനും കണ്ണിനുമാണ് പരുക്കേറ്റത്. ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു.