ഹോം › കേരളം

കാറിന് നേർക്ക് പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

By MJ Desk · 18 Mar 2025, 12:17 PM

കുറ്റ്യാടി പക്രംതളം ചുരത്തിൽ കാർ യാത്രക്കാർക്ക് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത് കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതാണ് ഇവർ. ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വെച്ച് കാട്ടാന ഇവർ സഞ്ചരിച്ച കാറിന് നേർക്ക് പാഞ്ഞടുത്തത്. കാറിൽ കുത്തിയ ശേഷം കാട്ടാന തിരിഞ്ഞു പോകുകയായിരുന്നു കാറിലുള്ളവർക്ക് ആർക്കും പരുക്കേറ്റിട്ടിട്ടില്ല. ആന പാഞ്ഞടുക്കുന്നതും കാറിൽ കുത്തിയ ശേഷം പിന്തിരിഞ്ഞു പോകുന്നതിന്റെയും ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›