മലപ്പുറം മമ്പാട് വനത്തിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു
മലപ്പുറം മമ്പാട് വനത്തിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പുള്ളിപ്പാടം സ്വദേശി അസ്മാബീയാണ് മരിച്ചത്. 53 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ
Apr 7, 2020, 10:45 IST
മലപ്പുറം മമ്പാട് വനത്തിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പുള്ളിപ്പാടം സ്വദേശി അസ്മാബീയാണ് മരിച്ചത്. 53 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ എടവണ്ണ റേഞ്ചിലെ ഒന്നാംതോട് വനമേഖലയിൽ വെച്ചാണ് അസ്മബീയെ കാട്ടാന ആക്രമിച്ചത്.
അസ്മാബീയുടെ കൂടെയുണ്ടായിരുന്ന ഖദീജ എന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. ആനയുടെ തട്ടേറ്റ് തെറിച്ചുവീണ അസ്മാബീ മരത്തിൽ ഇടിച്ചാണ് വീണത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനംവകുപ്പിൽ താത്കാലിക ജീവനക്കാരനാണ് അസ്മബീയുടെ ഭർത്താവ് കുഞ്ഞാലിക്കുട്ടി.