ഹോം › കേരളം

പാലക്കാട് അൻവർ ശക്തി തെളിയിക്കുമോ; റോഡ് ഷോ ഇന്ന് വൈകിട്ട്

By MJ Desk · 23 Oct 2024, 08:36 AM

പാലക്കാട് ശക്തി തെളിയിക്കാൻ പിവി അൻവറിന്റെ റോഡ് ഷോ ഇന്ന്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന റോഡ് ഷോ ബസ് സ്റ്റാൻഡിലെ കൺവെൻഷനോടെ അവസാനിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെ അവകാശപ്പെടുന്നത്. കോൺഗ്രസ്, സിപിഎം പാർട്ടികളിലെ പ്രവർത്തകരും നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഡിഎംകെ നേതാക്കൾ പറയുന്നു. യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോർമുല വെച്ച പിവി അൻവർ പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു. ഇക്കാര്യം കൺവെൻഷനിൽ പ്രഖ്യാപിക്കുമോയെന്നാണ് കാത്തിരിന്ന് കാണേണ്ടത്. പാലക്കാട് ശക്തി തെളിയിച്ച ശേഷം യുഡിഎഫുമായി വില പേശാനാണ് അൻവറിന്റെ തീരുമാനം. മാത്തൂർ, പിരായിരി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കുടുംബ യോഗങ്ങൾ നടത്തി ഈ മേഖലയിൽ നിന്ന് കൂടുതൽ പേരെ റോഡ് ഷോയിൽ എത്തിക്കാനാണ് അൻവർ ശ്രമിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad election#pv anwar#road show

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›