വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുന്നമ്പറ്റ മൂപ്പൻകുന്ന് പരശുരാമന്റെ ഭാര്യ പാർവതി(50)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കഴിഞ്ഞ
 

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുന്നമ്പറ്റ മൂപ്പൻകുന്ന് പരശുരാമന്റെ ഭാര്യ പാർവതി(50)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കഴിഞ്ഞ 30നാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ചെമ്പ്ര എസ്റ്റേറ്റിൽ ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ആനയുടെ ചവിട്ടേറ്റ് പാർവതി സമീപത്തെ കുഴിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.