തിരുവനന്തപുരം പേട്ടയിൽ സ്ത്രീയും പുരുഷനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
Sep 18, 2025, 08:24 IST
തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30ഓടെ കടന്നുപോയ ട്രെയിനാണ് ഇവരെ ഇടിച്ചത്.
രണ്ട് പേരെയും കഴിഞ്ഞ ദിവസം മുതൽ മധുരയിൽ നിന്ന് കാണാതായാതാണ്. ഈ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരും ബന്ധുക്കളാണ്
ആത്മഹത്യയാണോ അതോ അബദ്ധവശാൽ സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.