{"vars":{"id": "89527:4990"}}

ബംഗളൂരുവിൽ മലയാളി യുവാവിന്റെ മർദനമേറ്റ യുവതി മരിച്ചു; പ്രതിക്കായി തിരച്ചിൽ

 
പ്രതി ദീപക് കൃഷ്ണൻ

തൃശൂർ: ബംഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ യുവതി മരിച്ചു. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതി ലൈംഗികാതിക്രത്തിന് ഇരയായതായും കണ്ടെത്തിയിട്ടുണ്ട്. തെരുവുനായകൾക്കായി ഷെൽറ്റർ ഹോം നടത്തുന്ന ദീപക് കൃഷ്ണയാണ് യുവതിയെ മർദിച്ചത്. പ്രതി ഒളിവിലാണ്.

ദീപക് കൃഷ്ണ യുവതിയെ മോശമായി സമീപിച്ചുവെന്നും പ്രതിരോധിച്ചപ്പോൾ മർദിച്ചെന്നുമാണ് എഫ്ഐആറിൽ ഉള്ളത്.