സർട്ടിഫിക്കറ്റുകളും സ്വർണാഭരണങ്ങളും വിട്ടുതരുന്നില്ല; ഭർതൃവീടിന് മുന്നിൽ സമരത്തിനൊരുങ്ങി യുവതി
Mar 14, 2025, 14:48 IST
ആലപ്പുഴയിൽ ഭർതൃവീട്ടുകാർ സ്വർണാഭരണങ്ങളും സർട്ടിഫിക്കറ്റുകളും പിടിച്ചുവെച്ചെന്ന് ആരോപിച്ച് വീട്ടുപടിക്കൽ സമരത്തിന് ഒരുങ്ങി യുവതി. 28കാരി സവിതയാണ് കൈക്കുഞ്ഞുമായി ഭർതൃവീടിന് മുന്നിൽ സമരത്തിന് ഒരുങ്ങിയത്. ഗാർഹിക പീഡനത്തിന് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും യുവതി പറഞ്ഞു രണ്ട് വർഷം മുമ്പാണ് വാടക്കൽ സ്വദേശി സബിതയും ചേർത്തല സ്വദേശി സോണിയും പ്രണയിച്ച് വിവാഹം കവിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതോടെ ഭർതൃവീട്ടിൽ നിന്ന് കൊടിയ പീഡനമാണ് നേരിടുന്നതെന്ന് യുവതി റഞ്ഞു. നിലവിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് യുവതി സബിതക്ക് സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചെങ്കിലും ഭർതൃവീട്ടുകാർ സർട്ടിഫിക്കറ്റുകൾ നൽകാത്തതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. യുവതിയുടെ 35 പവനോളം സ്വർണാഭരണങ്ങളും ഭർതൃവീട്ടുകാർ വിട്ടുനൽകുന്നില്ല.