ഹോം › കേരളം

ആശുപത്രിയിലേക്ക് പോകാനിരിക്കെ യുവതി സോഫയില്‍ പ്രസവിച്ചു; വീഡിയോ കോള്‍ വഴി ‘പേറെടുത്ത്’ വനിതാ ഡോക്ടര്‍

By MJ News Desk · 13 Oct 2024, 09:33 PM

കോഴിക്കോട്: ആശുപത്രിയില്‍ പോകാന്‍ വാഹനം കാത്തിരിക്കെ യുവതി വീട്ടിലെ സോഫയില്‍ പ്രസവിച്ചു. വാട്‌സ് ആപ്പ് വീഡിയോ കോള്‍ വഴി വനിതാ ഡോക്ടറായ മുഹ്‌സിന കൃത്യമായ നിര്‍ദേശം നല്‍കി കുട്ടിയേയും മാതാവിനെയും സുരക്ഷിതരാക്കി. കോഴിക്കോട് കുന്ദമംഗലത്ത് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവേദന ആരംഭിച്ച യുവതിയെയും കൂട്ടി ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് പ്രസവം നടന്നത്. പെട്ടെന്നുള്ള പ്രസവം ആയതിനാല്‍ ബന്ധുക്കള്‍ അന്താളിച്ചു. പിന്നീട് ഇവരുടെ ബന്ധുവായ ഡോക്ടര്‍ മുഹ്‌സിനയെ വീഡിയോ കോള്‍ വിളിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശം അനുസരിച്ച് ബന്ധുക്കള്‍ ശുശ്രൂഷ നടത്തി. പിന്നീട് വെള്ളിമാട് കുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെയും കുഞ്ഞിനെയും മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#calicut#delivery#home

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›