ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ പോലീസുദ്യോഗസ്ഥയെ പിന്തുടർന്ന് വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴവാർ
 

തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ പോലീസുദ്യോഗസ്ഥയെ പിന്തുടർന്ന് വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴവാർ വിളാകം വീട്ടിൽ സുവി(22), പനങ്ങോട് തുമ്പിളിയോട് നൗഫിയ മൻസിലിൽ ഇസ്മായിൽ(22) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ചയാണ് ഇവർ രാത്രി എട്ട് മണിയോടെ സർവീസ് റോഡിൽ വെച്ച് വനിതാ പോലീസോഫീസറെ ആക്രമിച്ചത്. സ്‌കൂട്ടറിൽ നിന്ന് ഉദ്യോഗസ്ഥയെ ചവിട്ടി താഴെ വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. നാട്ടുകാർ ഓടിവരുന്നത് കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.

കോവളം സിഐ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല