ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല: സുരേഷ് ഗോപി
ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവാശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമത്തെ കുറിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
അതേസമയം അയ്യപ്പ സംഗമത്തിന് കെപിഎംഎസ് പിന്തുണ പ്രഖ്യാപിച്ചു. യുവതി പ്രവേശനത്തിൽ ഇപ്പോൾ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രതികരിച്ചു. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് പുന്നല ശ്രീകുമാറിനോട് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് വിശദീകരിച്ചു
ആചാര അനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസനപ്രവർത്തനമാണ് ലക്ഷ്യമെങ്കിൽ അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് നേരത്തെ എൻഎസ്എസും വ്യക്തമാക്കിയിരുന്നു. എസ്എൻഡിപിയും സംഗമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ മാസം 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം.