പുറത്തിറങ്ങിയ ആളുകളെ ഏത്തമിടീപ്പിച്ച സംഭവം; യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി

കണ്ണൂർ അഴീക്കലിൽ പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമീടീപ്പിച്ച സംഭവത്തിൽ കണ്ണൂർ എസ് പി യതീഷ് ചന്ദ്രയോട് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരണം തേടി. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകൾ ലോക്ക്
 

കണ്ണൂർ അഴീക്കലിൽ പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമീടീപ്പിച്ച സംഭവത്തിൽ കണ്ണൂർ എസ് പി യതീഷ് ചന്ദ്രയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകൾ ലോക്ക് ഡൗൺ ലംഘിച്ചതു കൊണ്ടാണ് ഏത്തമീടീപ്പിച്ചതെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്.

ഇന്ന് രാവിലെ പട്രോളിംഗിന് ഇറങ്ങിയപ്പോഴാണ് അഴീക്കലിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടത്. പോലീസിനെ കണ്ടതോടെ ചിലർ ഓടി രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കൊണ്ടാണ് പോലീസ് സംഘം ഏത്തമീടീപ്പിച്ചത്. യതീഷ് ചന്ദ്ര തന്നെയാണ് ഇതിന് നേതൃത്വം നൽകിയതും.

അതേസമയം എസ് പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം നടപടികൾ പ്രാകൃതരീതിയാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു