യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന്
 

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

കണ്ണൂർ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടീപ്പിക്കുന്ന ദൃശ്യം കാണാനിടയായി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും ആവർത്തിക്കാൻ പാടില്ല.

പൊതുവെ മികച്ച പ്രവർത്തനം നടത്തുന്ന പോലീസിന്റെ യശസ്സിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പോലീസിന്റെ പ്രവൃത്തിക്ക് മങ്ങലേൽപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യതീഷ് ചന്ദ്രയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോർട്ട് തേടിയിരുന്നു. എസ് പിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.