ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിച്ച് യതീഷ് ചന്ദ്ര

കണ്ണൂർ, തളിപ്പറമ്പ സബ്ബ് ഡിവിഷൻ പരിധിയിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവരെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര വീടുകളിൽ നേരിട്ടു എത്തി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കണ്ണൂർ
 

കണ്ണൂർ, തളിപ്പറമ്പ സബ്ബ് ഡിവിഷൻ പരിധിയിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവരെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര വീടുകളിൽ നേരിട്ടു എത്തി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കണ്ണൂർ ടൌൺ, വളപട്ടണം, തളിപ്പറമ്പ, പരിയാരം പോലീസ് സ്റ്റേഷൻ പരിധികളിലെ വീടുകളിൽ ആണ് സന്ദർശനം നടത്തിയത്.

കണ്ണൂർ Dysp ശ്രീ പി പി സദാനന്ദൻ, തളിപ്പറമ്പ Dysp ശ്രീ ടി കെ രത്‌നകുമാർ കണ്ണൂർ ടൌൺ ഇൻസ്‌പെക്ടർ ശ്രീ പ്രദീപൻ കണ്ണിപ്പോയിൽ തളിപ്പറമ്പ ഇൻസ്‌പെക്ടർ സത്യനാഥ്, പരിയാരം ഇൻസ്‌പെക്ടർ എന്നിവർ DPC യെ അനുഗമിച്ചു. ഹോം ക്വാറൻറീനിൽ കഴിയുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ നൽകിയും ഹോം ക്വാറന്റൈനെക്കുറിച്ച് ലഘു വിവരണങ്ങളും നൽകി.

കണ്ണൂർ ജില്ലാ പോലീസ് തയ്യാറാക്കിയ ‘ചുവപ്പ് കാർഡ്’ ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ പരിസരങ്ങളിലും മറ്റും പതിക്കുന്നതിന് നിർദ്ദേശം നൽകുകയും ഇതിന്റെ പ്രാധാന്യം പരിസരവാസികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു

നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഇത് വലിയ തോതിൽ ആത്മവിശ്വാസം സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി സമൂഹ ഇടപെടലുകൾ നടത്തുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് 2020 Sec. 5 or 6 ആക്ട് പ്രകാരമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.